അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു രണ്ട് നാട്ടുകാർക്ക് പരിക്കേറ്റു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ അക്നൂര്‍ മേഖലയില്‍ പാക് ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക്

പരിക്കേറ്റു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
അക്‌നൂര്‍ സെക്ടറില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് വെടിവെപ്പുണ്ടായത്. പ്രകോപനമില്ലാതെ പാക് റോഞ്ചേഴ്സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് പറഞ്ഞു. പാക് ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും പരിക്കേറ്റുവെന്നാണ് വിവരം. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നും ബിഎസ്എഫ് അറിയിച്ചു.
ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ കഴിഞ്ഞ ആഴ്ചയാണ് അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാനുള്ള തീരുമാനത്തിലെത്തിയത്. 2003-ല്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാനാണ് അന്ന് ധാരണയായത്. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായത്.

Advertisements