Advertisements

ശ്രീ ദുർഗ്ഗാ സ്വാശ്രയ സംഘം വാർഷികവും കുടുംബ സംഗമവും നടത്തി

മയ്യിൽ: കയരളം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകൃതമായ കിളിയളം ശ്രീ ദുർഗ്ഗാ സ്വാശ്രയ സംഘത്തിന്റെ ഒന്നാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. പി.രാജന്റെ അദ്ധ്യക്ഷതയിൽ അക്ഷയശ്രീ ഫെഡറേഷൻ ജനറൽ സിക്രട്ടറി ഹൈമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ആദ്യകാല ജനസംഘ പ്രവർത്തകൻ ടി.ഗോപാലൻ, നാട്ടുവൈദ്യൻ ഷൺമുഖൻ കോറളായി, മികച്ച ക്ഷീരകർഷക ടി.കെ.സരോജിനിചന്ദ്രൻ തുടങ്ങിയവരെ ആദരിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ടി.ടി.സോമൻ, കെ.കെ.നാരായണൻ, ബേബി സുനാഗർ, ഇ.കെ.ജയചന്ദ്രൻ, സി.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി.പി. സജിത്ത് സ്വാഗതവും രമേഷ് ഗോവിന്ദ് നന്ദിയും പറഞ്ഞു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: