സമുദായ അംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി; സുഭാഷ് വാസു

സമുദായഗംങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനെന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും എസ്.എന്‍.ഡി.പി മാവേലിക്കര യൂനിറ്റ് പ്രസിഡന്റായിരുന്ന സുഭാഷ് വാസു.ബി.ഡി.ജെ.എസിന് വേണ്ടി പ്രവർത്തിച്ചത് താനാണ്. തുഷാർ പ്രസിഡന്റായി അഭിനയിക്കുകയാണ്. പാർലമെൻറ് ഇലക്ഷനിൽ ആറ്റിങ്ങൽ ആലപ്പുഴ സീറ്റുകൾ സി.പി.എമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തി. അരൂർ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സി.പി.എമ്മുമായി കുതിര കച്ചവടം നടത്തി.സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു ഇന്നലെ ചുമതലയൊഴിഞ്ഞു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തുകൊണ്ടാണ്‌ രാജി സന്നദ്ധത അറിയിച്ചത്. ഒന്നാം മോദി സർക്കാറിന്റെ കാലത്ത് ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചുമതലയിലൊന്നായ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് 2018ൽലാണ് സുഭാഷ് വാസു നിയമിതനാകുന്നത്. എന്നാൽ, അടുത്തിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: