Advertisements

തെരുവില്‍ അലഞ്ഞ് തിരിഞ്ഞു നടന്ന ബംഗ്ലാദേശ് സ്വദേശിക്ക് നാട്ടുകാരുടെ സ്‌നേഹ സ്പര്‍ശം

കൂത്തുപറമ്പ്:മണക്കായില്‍ അലഞ്ഞ് തിരഞ്ഞ് നടന്ന 50 വയസ്സ് തോന്നിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ ബടാ രാജിനെ നാട്ടുകാര്‍ ജനമൈത്രി പോലീസില്‍  വിവരം അറിയിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ മിനി ക്ലബ്ബിന്റെ പാലിയേറ്റീവ് വിഭാഗമായ അമ്മയുടെ വളണ്ടിയര്‍മാര്‍ അവിടെ എത്തി. നാട്ടുകാരുടെ സഹായത്തോടെ വൃത്തിഹീനമായ ബടാ രാജിനെ കുളിപ്പിച്ച് വൃത്തിയാക്കി.

താടിയും, മുടിയും വൃത്തിയാക്കി വസ്ത്രങ്ങള്‍ മാറ്റി സ്‌നേഹഭവനില്‍ എത്തിച്ചത മട്ടന്നൂരിലെ പ്രധാന ക്ലബ്ബ് കളില്‍ ഒന്നായ മിനി ക്ലബ്ബിന്റെ നേതൃത്വത്തില്‍. ഒരു വര്‍ഷത്തിനിടയില്‍ നിരവധി പേരെയാണ്  സ്‌നേഹഭവനില്‍ എത്തിച്ചത്. ബടാ രാജിനെ സ്‌നേഹഭവനില്‍ എത്തിക്കുന്നതിന് വളണ്ടിയര്‍മാരായ പ്രജിത്ത് കെ. വിവേക് എം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: