ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ​ലി​ന്‍റെ ക​ണ​ക്കെ​ടു​ക്കും

ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ​ലി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന​ധി​കൃ​ത മ​ണ​ല്‍​ക​ട​ത്തി​ലേ​ര്‍​പ്പെ​ട്ടു പി​ടി​കൂ​ടി ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ കൂ​ട്ടി​യി​ട്ട മ​ണ​ലി​ന്‍റെ ക​ണ​ക്കെ​ടു​ക്കാ​നാ​ണു ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശം.

പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ​ല്‍ ന​ഗ​ര​സ​ഭ​യി​ലെ പ്ര​വൃ​ത്തി​ക​ള്‍​ക്കു വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ക​ള​ക്ട​ര്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പി​ടി​കൂ​ടി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ​ല്‍ സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ അ​പേ​ക്ഷ​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പ​മാ​ണ് മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ല്‍ പി​ടി​കൂ​ടി​യ മ​ണ​ലി​ന്‍റെ ക​ണ​ക്കു​ക​ളും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പി​ടി​ച്ചെ​ടു​ത്ത മ​ണ​ലി​ല്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത മ​ണ​ലി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നാ​ണ് ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി​പാ​ര്‍​ക്കി​ലു​ള്ള കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ത്ത് മ​ണ​ല്‍ നി​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പി​ടി​കൂ​ടി​യ അ​ന​ധി​കൃ​ത മ​ണ​ല്‍ ന​ല്‍​ക​ണ​മെ​ന്നു ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.