പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
ഒരു പിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. മോഹന്ലാലിനെ സൂപ്പര്സ്റ്റാർ പദവിയിലേക്ക് ഉയർത്തുന്നതിന് പ്രമുഖ പങ്ക് വഹിച്ച സംവിധായകനായിരുന്നു കണ്ണന്താനം.
രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, മാസ്മരം തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. 1986 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രമാണ് മോഹൽലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകൻ.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.