കണ്ണൂര്‍ നഗരത്തില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കണ്ണൂർ: ബംഗുലൂരുവിൽ നിന്നും ട്രെയിനിൽ കടത്തികൊണ്ട് വന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊറ്റാളി കുഞ്ഞിപ്പള്ളി സ്വദേശി കെ.ഷഫീഖ് (21) അത്താഴ കുന്ന് സ്വദേശി സി.പി.ഷമിൽ (19) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

ബംഗുലൂരുവിൽ നിന്നും ട്രെയിനിൽ ഇന്ന് രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ഇരുവരും മാർക്കറ്റിനടുത്തുള്ള ലോഡ്ജിൽ മുറിയെടുക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡി.വൈ.എസ്.പി.യുടെ അന്വേഷണ സംഘത്തിലെ ടൗൺ സി.ഐ രത്നകുമാർ, എസ്.ഐ.ശ്രീജിത്ത് കൊടെരി, സി.പി.ഒമാരായ അജിത്ത്, സുഭാഷ്, മിഥുൻ ജില്ലാ ആൻറിനാർക്കോട്ടിക് സ്ക്വാഡിലെ എഎസ്.ഐമാരായ രാജീവൻ, മഹിജൻ എന്നിവരടങ്ങുന്ന സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. ഷഫീഖ് നേരത്തെ സമാനമായ കേസിലെ പ്രതിയാന്നെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ് കുറച്ച് ദിവസങ്ങളിലായി കഞ്ചാവ്, ബ്രൗൺഷുഗർ, കൊക്കെയിൻ തുടങ്ങി നിരവധി ലഹരിമരുന്നുകളാണ് ടൗൺ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: