Advertisements

200 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

ആലക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്തളിപ്പറമ്പ എക്സൈസ് സർക്കിൾ പാർട്ടി ആലക്കോട് റെയിഞ്ചിലെ താറ്റിയാട് വനമേഖലയിലും പോത്തുകുണ്ട് കോളനി ഭാഗത്തും നടത്തിയ റെയിഡിൽ തോട്ടുചാലുകളിൽ പ്രവർത്തിക്കുന്ന വൻ വാറ്റുകേന്ദ്രങ്ങളും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ടി സ്ഥലത്തുനിന്നും ചാരായം വാറ്റാൻ തയ്യാറാക്കി സൂക്ഷിച്ചു വെച്ച 200 ലിറ്ററോളം വാഷ് കണ്ടെടുത്ത് കേസാക്കിഓണ വിപണി ലക്ഷ്യമിട്ട് മലയോര മേഖലയായ നടുവിൽ, ആലക്കോട് മേഖലയിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയoതട്ട് , പൈതൽമല ഭാഗങ്ങളിലും ചാരായം എത്തിക്കുന്നതിനുള്ള ചാരായ ലോബികളുടെ നീക്കമാണ് എക്സൈസിന്റെ സമർത്ഥമായ നീക്കത്തിലൂടെ തടഞ്ഞത്.പ്രതികൾ എന്ന് സംശയിക്കുന്നവർ നിരീക്ഷണത്തിലാണ്. ഉടൻ അറസ്റ്റ് ഉണ്ടാകും. പ്ലാസ്റ്റിക് കുടങ്ങളിൽ നിറച്ച് മണ്ണിൽ കുഴിയെടുത്തും, പാറക്കെട്ടുകൾക്കിടയിലുമാണ് വാഷ് സൂക്ഷിച്ചു വെച്ചിരുന്നത്.റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.പി.മധുസൂദനൻ, എ.അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.മനോജ്, എം.ഗോവിന്ദൻ, ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: