തലശ്ശേരി കോടതിക്ക് പുതിയ കെട്ടിട സമുച്ചയം
തലശ്ശേരി : ഇരുന്നൂറ്റി പതിനഞ്ചു വർഷം പഴക്കമുള്ള തലശ്ശേരി കോടതിക്ക് പുതിയ കെട്ടിട സമുച്ചയം വരുന്നു. നിലവിലുള്ള
കോടതി കെട്ടിടങ്ങൾ അതേപടി നിലനിർത്തിയാണ് അറുപതു കോടി ചിലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. എട്ടു നിലകളിലായി ആധുനിക സജീകരണങ്ങളോടെയാണ് കെട്ടിടം നിർമിക്കുന്നത്. നിലവിൽ പതിമൂന്നു കോടതികളാണ് തലശ്ശേരിയിൽ ഉള്ളത് ഇതിൽ ജില്ലാ കോടതിയും മുൻസിഫ് കോടതിയും ഒഴികെ ബാക്കിയുള്ളവ പുതിയ കെട്ടിടത്തിലേക്ക് മാറും. ദുർബല സാക്ഷികൾക്കായി ആദ്യമായ് തുടങ്ങുന്ന പ്രത്യേക കോടതിയും തലശ്ശേരിയിൽ ആരംഭിച്ചേക്കും. അറുപതു കോടി ചിലവ് കണക്കാക്കുന്ന പദ്ധതിക്ക് ഇരുപത്തഞ്ചു കോടി രൂപ കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചിരുന്നു.തലശ്ശേരിയുടെ ഈ പുതിയ മാറ്റത്തിനായുള്ള പുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയം ഡിസംബറോടു കൂടി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള കെട്ടിടങ്ങളിൽ മിക്കതും ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ചവയാണ്.