ചരിത്രത്തിൽ ഇന്ന്

ദിവസ വിശേഷം ആഗസ്ത് 2 .. സുപ്രഭാതം.
ഇന്ന് ലോക ദിനോസർ ദിനം

1858- ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടിഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു…
1865- ലൂയിസ് കരോൾ Alice Adventure in Wonderland പ്രസിദ്ധീകരിച്ചു…
1870- ലോകത്തിലെ ആദ്യ ഭൂഗർഭ റെയിൽവേ ലണ്ടനിൽ തുടങ്ങി..
1990- ഇറാഖ് സേന കുവൈത്ത് കീഴടക്കി…
1996- അറ്റ്ലാന്റാ ഒളിമ്പിക്സിൽ ലിയാൻഡർ പെയ്സ് ടെന്നിസിൽ വെങ്കല മെഡൽ നേടി
1998- അഞ്ചു വർഷം നീണ്ട രണ്ടാം കോംഗോ യുദ്ധം തുടങ്ങി..
2010 – കേരള സർക്കാരിന്റെ ആശ്വാസ കിരണം പദ്ധതി തുടങ്ങി..

ജനനം
1861 :… പ്രഫുല്ല ചന്ദ്ര റോയ് … ഇന്ത്യയിലെ ആദ്യത്തെ മരുന്ന് കമ്പനി ഉടമ…
1876- പിങ്കാലി വെങ്കയ്യ… നമ്മുടെ ത്രിവർണ പതാക രൂപകൽപ്പന ചെയ്ത വ്യക്തി …
1913- ഭാരതി ഉദയഭാനു.. കോൺഗ്രസ് നേതാവ് എ.പി. ഉദയഭാനുവിന്റ ഭാര്യ.. മുൻ രാജ്യസഭാംഗം. അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് എന്ന കൃതിക്ക് 1960 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.
1923- ഷിമോൺ പെരസ്.. മുൻ ഇസ്രയേൽ പ്രധാനമന്ത്രി.. 1994 ൽ സമാധാന നോബൽ.
1929- വിദ്യാ ചരൺ ശുക്ള (വി.സി.ശുക്ല ).. മുൻ കേന്ദ്ര മന്ത്രി.. അടിയന്തിരാവസ്ഥക്കാലത്തെ കുപ്രസിദ്ധ പത്രമാരണത്തിന് കടിഞ്ഞാൺ പിടിച്ച കേന്ദ്ര വാർത്താ വിതരണ മന്ത്രി. കിഷോർ കുമാറിന്റെ ഗാനങ്ങൾ അടിയന്തിരാവസ്ഥ തിരുന്നത്ത് വരെ നിരോധിച്ചു..
1960- കവയിത്രി വിജയ ലക്ഷ്മി… ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യ. മൃഗ ശിക്ഷകൻ എന്ന കൃതിക്ക് 1994 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം…

ചരമം
1922.. അലക്സാണ്ടർ ഗ്രഹാം ബെൽ. സ്കോട്ട് ലൻറ്. ടെലഫോൺ കണ്ടു പിടിച്ചു.’
1977- ഹേവാർഡ് ഹിന്റൺ.. പ്രശസ്ത ബ്രിട്ടിഷ് പ്രാണി ശാസ്ത്രജ്ഞൻ.. പരിസ്ഥിതി പഠിതാവ്..
1980- ശിൽപി രാം കിങ്കർ ബൈജ് ചരമം..
2013 – കർണാടക സംഗീത ചകവർത്തി ദക്ഷിണാ മുർത്തി സ്വാമികൾ..
(എ ആർ ജിതേന്ദ്രൻ)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.