മട്ടന്നൂർ എയർപോർട്ട് റോഡിന് സമീപം മോഷണശ്രമത്തിനിടെ മൂന്നംഗ സംഘം പിടിയിൽ

കണ്ണൂർ: മോഷണശ്രമത്തിനിടെ മൂന്നംഗ സംഘം പിടിയിൽ മട്ടന്നൂർ എയർപോർട്ട് റോഡിൽ കല്ലേരിക്കര എന്ന സ്ഥലത്താണ് ശങ്കരൻ എന്നയാളുടെ വീട്ടിൽ മോഷണശ്രമമുണ്ടായത്. മോഷ്ടാക്കൾ ബഡ്റൂമിൽ കടന്നു കയറിയ ഒരാൾ അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുക്കാർ മോഷണശ്രമം കണ്ടത്. ഓടിയെത്തിയ നാട്ടുകാർ മോഷ്ടക്കാളെ തടഞ്ഞ് വച്ച് പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ SI ശിവൻ ചോടത്തും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ നിരവധി മോഷണ കേസിൽ പ്രതിയാണ്. കൊല്ലം കരുനാഗപള്ളി സ്വദേശി ലാൽ S കൃഷ്ണ , തൃശ്ശൂർ സ്വദേശി ജിന്റൊ, തിരുനെൽവേലി സ്വദേശി ശക്തിവേൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.