ഷാർജ കെഎംസിസി അഴീക്കോട് മണ്ഡലം അഴീക്കോട് പ്രീമിയർ ലീഗ് ഫുട്ബോൾ മൽസരത്തിൽ അൽ ബുറാക്ക് കാട്ടാമ്പള്ളി വിജയികളായി

ഷാർജ: ഷാർജ കെഎംസിസി യുഎഇ നാഷണൽ ഡേ യുടെ ഭാഗമായി അഴീക്കോട് മണ്ഡലം കെഎംസിസി നടത്തിയ അഴീക്കോട് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ആയിരക്കണക്കിന് കായികപ്രേമികളുടെ സാക്ഷിനിർത്തി *അൽ മുബാറക് മാങ്കടവിനെ പരാജയപ്പെടുത്തി അൽ ബുറാക്ക് കാട്ടാമ്പള്ളി പ്രഥമ കിരീടം സ്വന്തമാക്കി*
മണ്ഡലം പ്രസിഡന്റ് ഫൈസൽ മാങ്ങാട് അധ്യക്ഷതയിൽ സംസ്ഥാന കെ എം സി സി അധ്യക്ഷൻ ഹമീദ് ഹാജി സാഹിബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി ജോൺസൺ, ട്രഷറർ ബാലകൃഷ്ണൻ , കണ്ണൂർ ജില്ല സെക്രട്ടറി ഫസൽ തലശ്ശേരി,ജില്ല സീനിയർ വൈസ് പ്രസിഡണ്ട് റഷീദ് ബാഖവി, സാദിഖ് കാട്ടാമ്പള്ളി ,അബ്ദുള്ള പൂതൻകോട്, ഇക്ബാൽ പാപ്പിനിശ്ശേരി. തുടങ്ങിയവർആശംസ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഹംസക്കുട്ടി കരിയാടൻ. സ്വാഗതവും
റാഷിദ് നന്ദിയും പറഞ്ഞു.
മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള 16 ടീമുകൾ മാറ്റുരച്ച അഴീക്കോട് പ്രീമിയർ ലീഗ് ഫുട്ബോളിന് റഹീസ്, നൗഷാദ് സമീർ, മുഹ്സിൻ, ഹിഷാം, ഷഹീർ, ജംഷീർ K.P, അമീൻ, അനിസ്. റുഫൈദ്, അപ്പിൾ കമ്മിറ്റി സാബിർ കാസർകോട് തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ ടീമുകളെ പരിചയപ്പെട്ടു കൊണ്ട് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾഖാദർ ചെക്കനാത്ത്. സംസ്ഥാന വൈസ് പ്രസിഡണ്ട് . മഹമൂദ് അലവി, അബ്ദുള്ള ചേലേരി, ദുബൈ കെ എം സി സി മുൻ പ്രസിഡണ്ട് നഹ സാഹിബ്. സംസ്ഥാന നേതാക്കളായ വഹാബ്, യാസീൻ വെട്ടം, നൗഷാദ് കാപ്പാട്. കബീർ സാഹിബ് തിരുവനന്തപുരം, സുബൈർ കോഴിക്കോട്, അർഷാദ് തിരുവനന്തപുരം. സൽമാൻ തലശ്ശേരി. വിവിധ ജില്ല,മണ്ഡലം കെഎംസിസി നേതാക്കന്മാർതുടങ്ങിയവർ സംബന്ധിച്ചു
ടൂർണമെന്റ് ബെസ്റ്റ് പ്ലയെർ ആയി ഹോട്ട് ഷോട്ട് പഞ്ഞിക്കയിൽ താരം അഫ്താബിനെയും, മികച്ച ഗോൾ കീപ്പർ ആയി ബുറാഖ് കാട്ടാമ്പള്ളിയുടെ ഷമീമിനെയും, മികച്ച ഡിഫൻഡർ ആയി അൽ മുബാറക് മാങ്കടവിന്റെ ജുനൈദിനെയും തിരഞ്ഞെടുത്തു