പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: പരിശീലന പരിപാടികൾക്ക് തുടക്കം

നവകേരള കേർമ്മ പരിപാടിയുടെ ഭാഗമായുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങളെ തദ്ദേശ സ്വയസംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയുമായി ബന്ധപ്പെടുത്തുന്നതിന് കിലയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥർക്കും വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾക്കുമാണ് പരിശീലനം. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവർക്ക് കിലയുടെ പ്രദേശിക പരിശീലന കേന്ദ്രമായ തളിപ്പറമ്പ് ഇ ടി സിയിലാണ് വിവിധ ബാച്ചുകളിലായി ദ്വിദിന പരിശീലനം നടക്കുന്നത്. നവംബർ 26 ന് ആരംഭിച്ച പരിശീലനം ഡിസംബർ ആറിന് സമാപിക്കും.
കില ജില്ലാ കോ ഓർഡിനേറ്റർ പി വി രത്‌നാകരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ കെ രവി, പപ്പൻ കുട്ടമത്ത്, ഇ പി രത്‌നാകരൻ, കെ കെ രാഘവൻ, ഡോ. വി പരമേശ്വരൻ, കെ എം സോമരാജൻ, ഡോ. രവി രാമന്തളി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ളവർ മൂന്ന്, നാല് തീയതികളിൽ പങ്കെടുക്കേണ്ടതാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: