ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍:ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.കാര്‍ യാത്രികനും മാതൃഭൂമി കണ്ണൂര്‍ ഓഫീസിലെ ജീവനക്കാരനുമായ ചെറുവത്തൂര്‍ കുട്ടമത്ത് നഗറിലെ കെ.വി.രഞ്ജിത്കുമാര്‍(45)ബൈക്കോടിച്ചിരുന്ന പരവനടക്കം ചെമ്മാട് സ്വദേശി കൈന്താര്‍ ഹൗസില്‍ ദീപേഷ്(24)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9.20ന് എടാട്ട് ദേശീയപാതയില്‍വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.കണ്ണൂര്‍ അഴീക്കോട് നിന്നും കാറില്‍ ചെറുവത്തൂരിലെ വീട്ടിലേക്കുള്ള കുടുംബ സമേതമുള്ള മടക്കയാത്രയിലായിരുന്നു രഞ്ജിത്കുമാര്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: