Advertisements

അമേരിക്കയില്‍ കൊക്കയില്‍ വീണ് മരിച്ച യുവ ദമ്പതികളുടെ സംസ്‌കാരം ഇന്ന്

തലശ്ശേരി: അമേരിക്കയിലെ കാലിഫോർണിയയിൽ ട്രക്കിംഗിനിടയിൽ

സെല്ഫിയെടുക്കുമ്പോൾ കൊക്കയിലേക്ക് വീണ് മരിച്ച കതിരൂർ സ്വദേശികളുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. കാലിഫോർണിയയിലെ സാംഗോസിലെ ശ്മശാനത്തിലാണ് സംസ്ക്കാരം. കതിരൂർ ശ്രേയസ് ഹോസ്പിറ്റൽ ഉടമ ഡോ എം വി വിശ്വനാഥൻ-ഡോ സുഹാസിനി ദമ്പതികളുടെ മകൻ വിഷ്ണു (29), ഭാര്യ മീനാക്ഷി (28) എന്നിവരാണ് മരിച്ചത്. ക്യാമറ സെറ്റ് ചെയ്ത് സെല്ഫിയെടുത്തതിനാലാണ് ഇവരുടെ മരണവിവരം പുറംലോകം അറിയുന്നത്. 8000 അടി താഴ്ചയിലേക്കാണ് ഇവർ വീണത്. ഹെലികോപ്റ്റര് ഉപയോഗിച്ചാണ് മൃതദേഹങ്ങള് പുറത്തെടുത്തത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് കോണ്സുലേറ്റിൽ നിന്നും ഇരുവരുടെയും മരണവിവരം കതിരൂരിലെ വീട്ടിൽ അറിയിച്ചത്. 22ന് വൈകുന്നേരമാണ് ദമ്പതികൾ കൊക്കയിൽ വീണത്

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: