Advertisements

ബന്ധുക്കളുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ വേദന തിന്നു കഴിഞ്ഞ കുമാരൻ ഇനി പുഞ്ചിരിയോടെ കഴിയും

ഭാര്യയും മക്കളുമുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ ഒപ്പിടാനും ശസ്ത്രക്രിയ കഴിഞ്ഞു നടക്കാൻ തുടങ്ങുന്ന അത്രയും ദിവസം കൂടെ നിൽക്കാനും ആരും തയാറാവാതിരുന്ന ചിറക്കൽ പട്ടുവത്തെരു സ്വദേശിയായ കുമാരനെ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ കമ്മിറ്റി ഏറ്റെടുത്ത് ചികിത്സ നൽകി അഴീക്കോട് ചാൽ ഗവണ്മെന്റ് വൃദ്ധ മന്ദിരത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസമാണ് ട്രസ്റ്റ് ഭാരവാഹികൾ ജില്ലാ ആശുപത്രിയിലെത്തി സൂപ്രണ്ട് ഡോ. വി.കെ.രാജീവുമായി സംസാരിച്ചു ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയത്. വീട്ടുകാർ സഹായിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ശസ്ത്രക്രിയയ്ക്കുള്ള അനുമതി പത്രത്തിൽ സൂപ്രണ്ട് തന്നെ ഒപ്പിട്ടു. നടക്കാൻ തുടങ്ങുന്നതുവരെ ആശുപത്രിയിലുള്ള പരിചരണം മുഴുവൻ ട്രസ്റ്റ് ഭാരവാഹികൾ ഏറ്റെടുത്തു ഭംഗിയായി പൂർത്തിയാക്കി. തുടയെല്ലു പൊട്ടിയതിനാൽ എഴുന്നേൽക്കാനോ തിരിഞ്ഞുകിടക്കാനോ കഴിയാതെ 3 മാസമായി ദുരിതത്തിലായിരുന്ന കുമാരന് ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ സാധിക്കുന്നുണ്ട്. മുൻപ് ശുചിമുറിയിൽ പോകുന്നതുപോലും ട്രസ്റ്റ് പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു. ഇപ്പോൾ സ്വന്തമായി കാര്യങ്ങൾ ചെയ്യാവുന്ന അവസ്ഥയിലായതിനാലും ബന്ധുക്കൾ ഏറ്റെടുക്കാത്തതിനാലും ചാൽ വൃദ്ധ മന്ദിരത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഴീക്കോട് ചാൽ ഗവണ്മെന്റ് വൃദ്ധ മന്ദിരത്തിൽ പ്രവേശിപ്പിക്കുമ്പോൾ സെക്രട്ടറി റഫീഖ് അഴീക്കോട്, പ്രസിഡണ്ട് സമജ്‌ കമ്പിൽ, മാനേജിങ് ട്രസ്റ്റിമാരായ ബേബി ആനന്ദ്, റാഹിദ് അഴീക്കോട്, കമ്മിറ്റി അംഗം ആബിദ് അഴീക്കോട് എന്നിവരും വൃദ്ധ മന്ദിരം സൂപ്രണ്ട് ജയകുമാറും സന്നിഹിതരായിരുന്നു. കുമാരന് ഭാര്യയും 2 മക്കളുമുണ്ട്. ഒരാൾ പട്ടുവത്തെരുവിലും മറ്റൊരു മകളും കുടുംബവും കാസറഗോഡുമാണ്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: