കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടലിനൊരു പൊൻ തൂവൽ കൂടി: സന്മനസ്സ് കൂട്ടായ്മയിൽ നിന്നും കണ്ണൂർ കാരിക്കൊരു സഹായഹസ്തം.

ഗൾഫ് മലയാളികളുടെ സന്മനസ്സ് വാട്സപ്പ് കൂട്ടായ്മ മാസത്തിൽ ഒരിക്കൽ

കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയിൽ അർഹരായ ഒരാൾക്ക് ജാതി,മത ഭേതമന്യേചികിത്സ സഹായം നൽകി വരാറുണ്ട്. ഈ പ്രാവശ്യം കണ്ണൂർ ജില്ലയ്ക്കാണ്.. കണ്ണൂർ വാർത്തകളെ അറിയിച്ചതിനെത്തുടർന്ന്,
AEGCTകണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകരും ചേർന്ന് കണ്ടെത്തിയ ചാലാടുള്ള ഒരു കുടുംമ്പത്തിന് നൽകാനാണ് തീരുമാനമായത്.
വാടക വീട്ടിൽ നിന്നും വെള്ളത്തിന്റെ ടാങ്ക് ക്ളീൻ ചെയ്യുന്നതനിടയിൽ കാൽ തെറ്റി താഴേക്ക് വീണു നട്ടെല്ലിന് പരിക്ക് പറ്റി നടക്കാൻ പറ്റാതായ പാവപെട്ട കുടുംബത്തിൽ പെട്ട രണ്ടു മക്കളുടെ മാതാവുമായ സമീറ എന്ന സഹോദരിക്കു വേണ്ടി വാർഡ് കൗൺസിലർ ബീനയുടെ സാന്നിധ്യത്തിൽ 50001 രൂപ കണ്ണൂർ വാർത്തകൾ പ്രവർത്തകരും AEGCTകണ്ണൂർ തെരുവിലെ മക്കൾ കമ്മറ്റി ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസിഡണ്ട് സമജ്കമ്പിൽ, സെക്രട്ടറി റഫീഖ് അഴീക്കോട്, ജോയിൻ സെക്രട്ടറി ആബിദ് അഴീക്കോട് എന്നിവർ പങ്കെടുത്തു.

സന്മനസ്സ് വാട്സ് അപ്പ് ചാരിറ്റി കൂട്ടായ്മ രൂപീകരിച്ചിട്ട് രണ്ടര വര്‍ഷം പിന്നിട്ടു. ഈ കൂട്ടായ്മയുടെ പ്രാരംഭ ലക്ഷ്യം സമൂഹത്തിലെ നിരാലംബരായ മാരക രോഗികളില്‍ സഹായം എത്തിക്കുക എന്നതായിരുന്നു, മാസം തോറും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം എത്തിച്ചു നല്‍കുന്നു, ഈ കാലയളവില്‍ 14 ജില്ലകളിലും സന്മനസ്സിന്‍റെ സഹായം എത്തിക്കഴിഞ്ഞു. സന്മനസ്സ് കൂട്ടായ്മ ആരംഭിച്ച് ആറ് മാസത്തിനകം അനാഥ അഗതിമന്ദിരങ്ങളില്‍ അന്നദാനവും എമര്‍ജന്‍സി ഓപ്പറേഷനുകള്‍, ചികിത്സകള്‍ ആവശ്യമായവര്‍ക്ക് അടിയന്തിര സഹായവും നിര്‍ദ്ധരരായ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസ സഹായവും ഏറ്റെടുത്തു മുന്നോട്ട് പോകുന്നു, പ്രവാസികളായ സഹദരിസഹോദരന്‍മാരും നാട്ടിലെ അംഗങ്ങളും സജീവമായ വളണ്ടിയേഴ്സും ആണ് ഈ കൂട്ടായ്മയുടെ കരുത്ത്….40 ലക്ഷത്തിലധികം രൂപ സമൂഹത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന വിവിധ ആളുകളില്‍ സന്മനസ്സിന് എത്തിക്കുവാന്‍ കഴിഞ്ഞതില്‍ എല്ലാ അംഗങ്ങള്‍ളും അഭിമാനിക്കുന്നു എന്നും കണ്ണൂര്‍ ജില്ലയില്‍ ഇത് മൂന്നാമത്തെ സഹായമാണ് എത്തിക്കുന്നത് എന്നും ഈ കൂട്ടായ്മയുടെ പ്രവർത്തകർ അറിയിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.