പൂനൂർ സ്വദേശി ദുബായിൽ കുത്തേറ്റ് മരിച്ചു

പാനൂർ: ജബൽ അലി പാർക്കോ ഹൈപ്പർ റെസ്റ്റോറന്റ് മാനേജർ താമരശ്ശേരി പൂനൂർ സ്വദേശി റഷീദ്(42) പാകിസ്താൻ സ്വദേശിയുടെ

കുത്തേറ്റു മരണപെട്ടു.
പൂനൂർ പൂക്കോട് വട്ടിക്കുന്നുമ്മൽ അബു എന്നവരുടെ മകൻ ആണ്.ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.റസ്റ്റോറന്റ് ജീവനക്കാര്‍രന്റെ സുഹൃത്താണ് അക്രമിയെന്നാണ് വിവരം.
ജീവനക്കാര്‍ക്കുള്ള താമസ സ്ഥലത്ത് മറ്റുള്ളവര്‍ താമസിക്കുന്നതിനെ റഷീദ് എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അക്രമം നടത്തിയതെന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിവരം പുറത്തറിഞ്ഞത്.
മയ്യിത്ത് നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.