Advertisements

സ്റ്റെപ്പ് റോഡിൽ മാലിന്യം കൊണ്ടിട്ട ദമ്പതികളെ പഞ്ചായത്തു പ്രസിഡൻറ് പിടികൂടി

നാറാത്ത്: ഇരുട്ടിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ വരെ നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ് പിടികൂടി. നാറാത്ത് പഞ്ചായത്തിലെ

സ്റ്റെപ്പ് റോഡിൽ ബൈക്കിലെത്തിയ മാലിന്യം വലിച്ചെറിഞ്ഞ ദമ്പതിമാരെ യാണ് പഞ്ചായത്ത് പ്രസിഡൻറ് കെ ശ്യാമളയുടെ നേതൃത്വത്തിൽ പിടികൂടിയത്.
രാത്രി എട്ടുമണിയോടെയാണ് സംഭവം കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തോട് കൂടെ ജീപ്പിൽ വരികയായിരുന്ന പ്രസിഡണ്ട് തൊട്ടുമുന്നിൽ പോയ ഇരുചക്ര വാഹനത്തിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടു. വാഹനം നിർത്തി ബൈക്കിനടുത്തെക്ക് പോകുമ്പോൾ ബൈക്ക് പുതിയതെരു ഭാഗത്തേക്ക് വേഗത്തിൽ പോവുകയും ചെയ്തു ഇതിനിടെ കൂടെയുണ്ടായിരുന്ന മറ്റ് അംഗങ്ങൾ ബൈക്ക് നമ്പർ കുറിച്ചെടുത്ത് പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസിൻറെ അന്വേഷണത്തിൽ എളയാവൂർ സ്വദേശിയുടേതാണ് ബൈക്ക് എന്ന് കണ്ടെത്തി മാലിന്യം വലിച്ചെറിഞ്ഞ് തങ്ങളാണെന്ന് സമ്മതിച്ച ദമ്പതിമാരിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറി സിറിൾ ജെറോം 5000 രൂപ പിഴ ഈടാക്കി
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നടപടി ഉണ്ടാകും

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: