ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ആലുവയില്‍ ചികില്‍സയിലിരിക്കേയാണ് അന്ത്യം. നാലുപതിറ്റാണ്ടായി ഗസല്‍ ഗാനരംഗത്ത് അവിസ്മരണീയ സാന്നിധ്യമായിരുന്നു ഉമ്പായി. പി.അബു ഇബ്രാഹിം എന്നാണ് യഥാര്‍ഥ പേര്. ആദ്യ ആല്‍ബം പുറത്തുവന്നത് 1988 ലാണ്. ആകെ ഇരുപതോളം ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക”.ഇത് ഉമ്പായിയുടെ പ്രധാന ആല്‍ബങ്ങളില്‍ ഒന്നാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.