പ്രശസ്ഥ ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

കൊച്ചി: മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗസൽ ഗായകൻ

ഉമ്പായി (പി.എ.ഇബ്രാഹിം 68) അന്തരിച്ചു. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ഫോർട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ എന്ന ഉമ്പായിയുടെ ജീവിതം വിഷാദാത്മക ഗസൽ‌ പോലെ സമ്പന്നമാണ്. കൽവത്തി സർക്കാർ സ്‌കൂളിൽ പഠിക്കുമ്പാൾ തബലയാടായിരുന്നു താൽപര്യം. എങ്ങനെയും ഒരു തബലിസ്‌റ്റാകാനായിരുന്നു മോഹം. ‘സ്വന്തമായി ഒരു റേഡിയോ പാലും വീട്ടിലില്ലായിരുന്നു. സ്‌കൂൾ വിട്ടാൽ മട്ടാഞ്ചരി സ്‌റ്റാർ തിയറ്ററിനു മുന്നിക്കോടും, പാട്ടുകൾ കേൾക്കാൻ. ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കാർഡ് സ്‌റ്റാർ തിയറ്ററിൽവയ്‌ക്കുമായിരുന്നു. സിലാൺ റേഡിയോയിലെ ‘ബിനാക്ക ഗീത് മാല’കൾക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാർബർ ഷാപ്പിലും പതിവായി ഞാൻ പാകുമായിരുന്നു. ഇന്നും ആസ്വാദകർ ഏതു ഗസൽ പാടാൻ ആവശ്യപ്പെട്ടാലും എനിക്കു പാടാനാകുന്നത് അന്ന് ഓർമയിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാണ്’ – ഉമ്പായിയുടെ വാക്കുകൾ.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.