തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി: എട്ട് മാസത്തിനിടയിൽ 1832 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു

പാപ്പിനിശേരി: ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും നടത്തുന്ന തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ

പദ്ധതി (എ.ബി.സി.)വഴി എട്ടുമാസത്തിനിടെ 1832 നായ്ക്കളെ വന്ധ്യംകരിച്ചു. 2017 നവംബർ 24-ന് തുടങ്ങിയ പുതിയഘട്ടത്തിൽ 2018 ജൂലായ് 31 വരെയുള്ള കണക്കാണിത്.

പദ്ധതി (എ.ബി.സി.)വഴി എട്ടുമാസത്തിനിടെ 1832 നായ്ക്കളെ വന്ധ്യംകരിച്ചു. 2017 നവംബർ 24-ന് തുടങ്ങിയ പുതിയഘട്ടത്തിൽ 2018 ജൂലായ് 31 വരെയുള്ള കണക്കാണിത്.

നായ്ക്കളെ പിടികൂടി ഭക്ഷണ മടക്കം ഒന്നിന് 200 രൂപയും മരുന്നും വന്ധ്യകരണ ശസ്ത്രക്രിയക്കും ഇരുനൂറ്റി അൻപതോളം രൂപയും മാണ് ചെലവഴിക്കുന്നത്. പ്രത്യേക പരിശീലനംനേടിയ അഞ്ച് നേപ്പാൾ സ്വദേശികൾ അടങ്ങുന്ന സംഘമാണ് നായ്ക്കളെ പിടികൂടി പാപ്പിനിശ്ശേരിയിൽ എത്തിക്കുന്നത്. വന്ധ്യംകരിക്കുന്ന നായ്ക്കളുടെ ചെവിയിൽ പ്രത്യേകം മാർക്ക്ചെയ്ത് വിടുന്നതിനാൽ പിന്നീട് എളുപ്പം തിരിച്ചറിയാനും സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരുദിവസം ശരാശരി പത്തോളം നായ്ക്കളെയാണ് പാപ്പിനിശ്ശേരിയിലെ കേന്ദ്രത്തിൽനിന്ന്‌ ശസ്ത്രക്രിയക്ക് വിധേയ ക്കുന്നത്.

കഴിഞ്ഞ എട്ടുമാസമായി പദ്ധതി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ. എം.നിമിഷയും പാപ്പിനിശേരി മുഗാസ്പത്രി സർജൻ ഡോ. എം.പ്രേം കുമാറും പറഞ്ഞു.
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: