മൂല്യ ബോധമുള്ള വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യംഃ കെ.എം. ഷാജി. എംഎൽഎ

എംഎസ്എഫ് കൃഷ്ണമേനോൻ വനിതാ കോളേജ് യൂണിറ്റ് കമ്മിറ്റി അബുദാബി കെ.എം.സി.സി. അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ സ്കോളർഷിപ്പ് വിതരണം കെ.എം.ഷാജി എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള വിദ്യാഭ്യാസമാണ് കാലഘട്ടത്തിൻെറ ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വൃദ്ധ സദനങ്ങളിൽ അന്തേവാസികൾ വർധിക്കുന്നത് മക്കൾക്ക് വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടല്ല; മൂല്യബോധമില്ലാത്തതു കൊണ്ടാണ് എംഎൽഎ കൂട്ടിച്ചേർത്തു.യൂണിറ്റ് പ്രസിഡൻറ് ഫിദ അധ്യക്ഷയായി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി.താഹിർ, അഡ്വഃ കെ.പി.മുനാസ്, എംഎസ്എഫ് ജില്ലാ ജനഃസെക്രട്ടറി ഷജീർ ഇഖ്ബാൽ, ജില്ലാ പ്രവർത്തക സമിതിയംഗം ജാസിബ് അലവിൽ, മണ്ഡലം പ്രസിഡൻറ് ഷാനിം പൂതപ്പാറ, സക്കീർ വളപട്ടണം, ഹരിത ജില്ലാ പ്രസിഡൻറ് അസ്മിന അഷ്റഫ്, നാദിറ, റിസ്വാന, സഫ്ന, നാജിയ തുടങ്ങിയവർ സംസാരിച്ചു.കൃഷ്ണമേനോൻ വനിതാ കോളേജിലെ പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കും, നിർധന വിദ്യാർഥികൾക്കുമായി കഴിഞ്ഞ ആറു വർഷങ്ങളായി എംഎസ്എഫ് നടത്തി വരുന്ന സ്കോളർഷിപ്പ് പദ്ധതിുടെ ഈ വർഷത്തെ വിതരണമാണ് നിർവ്വഹിക്കപ്പെട്ടത്.മികച്ച എൻ.എസ്.എസ്.വളണ്ടിയർ അവാർഡ് നേടിയ സ്നേഹ.എൻ.വി.യെ ചടങ്ങിൽ ആദരിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.