ബി.ജെ.പി. പ്രവർത്തകനെ വീട്ടിൽക്കയറി കൊലപ്പെടുത്തിയെന്ന കേസിൽ വിധി നാളെ


തലശ്ശേരി: ബി.ജെ.പി. പ്രവർത്തകനെ വീട്ടിൽക്കയറി കൊലപ്പെടുത്തിയെന്ന കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ

സെഷൻസ് കോടതി (രണ്ട്) ജഡ്ജി ആർ.എൽ.ബൈജു വിധിപറയുന്നത് ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റി. കോടിയേരി ഇല്ലത്തുതാഴെ പാഞ്ചജന്യത്തിൽ സുരേഷ്ബാബു(40) നെ സി.പി.എം. പ്രവർത്തകരായ ആറുപേർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 മാർച്ച് ഏഴിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മൂഴിക്കരയിലെ കാട്ടിൽപറമ്പത്ത് എം.അഭിനേഷ്, വേലാണ്ടി ഷിബു, വി.പി.സജീഷ്, കെ.മനോജ്, വി.റിഗേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ആറാംപ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.