കാട്ടാമ്പള്ളി പുഴയിൽ അജ്ഞാത യുവതിയുടെ മൃതദേഹം

കണ്ണൂർ: കാട്ടാമ്പള്ളി പുഴയിൽ കൈരളി ഹെറിറ്റേജിന് പിറകുവശത്തായി പുഴയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. സുമാർ 24 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വട്ട തോണിയിൽ മത്സ്യം പിടിക്കുന്ന അന്യസംസ്ഥാനക്കാരിയാണെന്ന് പോലീസും നാട്ടുകാരും സംശയം അറിയിച്ചു, 4:30 ഓടെ നാട്ടുകാരിൽ ചിലർ മത്സ്യം പിടിക്കുവാൻ വന്നപ്പോളാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരം അറിയിച്ചത്. കണ്ണൂർ ടൗൺ ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി, മയ്യിൽ പോലീസ് സി.ഐ രാജൻ പി.വി യും എസ്.ഐ വി.ആർ വിനേഷും സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരിച്ചറിയാഞ്ഞതിനാൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. തിരിച്ചറിയുന്നവർ മയ്യിൽ പോലീസിൽ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.