കോവിഡ്- ജില്ലയില്‍ ഒരാള്‍ക്കു കൂടി രോഗമുക്തി; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9420 പേര്‍

ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി (ജൂണ്‍ 1) രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറക്കല്‍ സ്വദേശി 54 വയസ്സുകാരിയാണ് രോഗമുക്തി നേടിയത്. ഞായറാഴ്ച നാലു പേര്‍ കൂടി രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിരുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന 42ഉം 17ഉം വയസ്സുള്ള ധര്‍മ്മടം സ്വദേശികള്‍, ചൊക്ലി സ്വദേശിയായ 52കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മട്ടന്നൂര്‍ സ്വദേശി 50 വയസ്സുകാരി എന്നിവരാണ് ഞായറാഴ്ച ഡിസ്ചാര്‍ജായത്. 
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 231 കോവിഡ് പോസിറ്റീവ് കേസുകളില്‍ 127 പേര്‍ രോഗമുക്തി നേടി. ബാക്കി 103 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രം– 60, കണ്ണൂര്‍ ജില്ലാ ആശുപത്രി– 10, തലശ്ശേരി ജനറല്‍ ആശുപത്രി– 21, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്– 11, കോഴിക്കോട് ഗവ:മെഡിക്കല്‍ കോളേജ്– 1 എന്നിങ്ങനെയാണ് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ കണക്ക്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9420 പേര്‍

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9420 പേര്‍. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 63 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 85 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 21 പേരും വീടുകളില്‍ 9223 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7275 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6633 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6212 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 642 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: