വീട്ടിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ ടെറസിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ: നടുവിൽ വീടിൻ്റെമേൽ ചാഞ്ഞു നിന്ന റബ്ബർ മരത്തിെൻറ കൊമ്പ് മുറിക്കുന്നതിനിടെ രണ്ടാം നിലയുടെ ടെറസിൽ നിന്ന് വീണ് യുവതി മരിച്ചു. നടുവിൽ ആട്ടുകുളത്തെ മാങ്ങാടാൻറകത്തു അഹമ്മദിൻ്റെ ഭാര്യ ആമിന (46) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം നടന്നത്.

വീടിൻ്റെ രണ്ടാം നിലയുടെ ടെറസിൻ മുകളിലേക്ക് ചാഞ്ഞ് നിന്ന സമീപത്തെ പറമ്പിലെ റബ്ബർ മരത്തിെൻറ ചെറിയ കമ്പ് മുറിക്കുന്നതിനിടെ താഴേക്ക് തെന്നി വീഴുകയായിരുന്നു. ഉടൻ തളിപ്പറമ്പ് ആശുപത്രിയിലെത്തിച്ചു പിന്നീട് കണ്ണൂർ എ.കെ.ജി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ :നഹീഫ് (വിദേശം), അമീന. മരുമകൻ :അസ്‌ലം (അധ്യാപകൻ, പാപ്പിനിശ്ശേരി)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: