ഇന്ന് (1/4/2020) കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും വിദേശത്തു നിന്നും വന്നവർ; മാർച്ച് 21നാണ് രണ്ടു പേരും വിദേശത്തു നിന്നും നാട്ടിലെത്തിയത്

എടയന്നൂര്‍ സ്വദേശിയായ 50കാരനും എരിപുരം സ്വദേശിയായ 36കാരനുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നെത്തിയവരാണ്. എടയന്നൂര്‍ സ്വദേശി ബെംഗളൂരു വഴിയും എരിപുരം സ്വദേശി കൊച്ചി വഴിയുമാണ് എത്തിയത്. ഇരുവരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 49 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ ആകെ 10880 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 42 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 19 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിലും 10782 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: